മണി ഹീസ്റ്റ്​ അഞ്ചാം സീസണിൻറെ ട്രെയ്‌ലർ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും

മണി ഹീസ്റ്റ്​ അഞ്ചാം സീസണിൻറെ ട്രെയ്‌ലർ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും

വെബ്‌സീരിസ്‌ മണി ഹീസ്റ്റിൻറെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിൻറെ ട്രെയ്‌ലർ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യും. നെറ്റ്​ഫ്ലിക്​സിൽ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസിൻറെ അഞ്ചാം സീസൺ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​. ആദ്യത്തെ ഭാഗം സെപ്​തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണെത്തുക. രണ്ട് വോള്യങ്ങളിലും അഞ്ച്​ വീതം എപിസോഡുകളായിരിക്കും ഉണ്ടാവുക.

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റിൽ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസൺ ഉദ്വേഗജനകവും സംഘർഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവർത്തകരുടെ അവകാശവാദം.

അലെക്​സ്​ പിന സംവിധാനം ചെയ്​ത ഈ സീരീസ്​ സ്​പെയിനിലെ ആൻറിന 3 ചാനലിൽ ആണ് ആദ്യം റിലീസ്​ ചെയ്​തത്​. ആദ്യ രണ്ട്​ സീസണുകൾ ചാനലിലാണ്​ പുറത്തിറങ്ങിയത്​. മൂന്നാം സീസൺ മുതൽ ഇങ്ങോട്ട്​ നെറ്റ്​ഫ്ലിക്​സ് ഒറിജനൽസായാണ്​ മണി ഹീസ്റ്റ്​ ​എത്തിയത്​. പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത്​ അൽവാരോ മോർട്ടെയാണ്

Leave A Reply
error: Content is protected !!