ആദ്യ ടി20: ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

ആദ്യ ടി20: ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു

കൊളംബോ: ഏകദിന പാരമ്ബരയിൽ ശ്രീലങ്കയെ 2-1 പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യ ഇന്ന് ശ്രീലങ്കയെ ആദ്യ ടി20യിൽ നേരിടും.. ഇന്ന് എട്ട് മണിക്കാണ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷായും വരുൺ ചക്രവര്‍ത്തിയും ഇന്ന് അരങ്ങേറ്റം കുറിക്കും.

സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്.അവസാന ഏകദിനത്തിൽ മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. ശ്രീലങ്കന്‍ നിരയിലും രണ്ട് അരങ്ങേറ്റക്കാരുണ്ട്. അഞ്ച് പുതുമുഖങ്ങളെ ഇറക്കി അവസാന ഏകദിനത്തിൽ പരീക്ഷണം നടത്തിയ ഇന്ത്യക്ക് അത് തിരിച്ചടി ആയി മാറിയിരുന്നു.

ഇന്ത്യ : ധവാൻ , പ്രിത്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ, സാംസൺ, ഹാർദിക്, ക്രുനാൽ, ചഹാർ, ഭുവനേശ്വർ, ചഹാൽ, വരുൺ

Leave A Reply
error: Content is protected !!