പോക്സോ കേസ് ; 59 കാരൻ അറസ്റ്റിൽ

പോക്സോ കേസ് ; 59 കാരൻ അറസ്റ്റിൽ

മാന്നാർ : 9 കാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 59 കാരൻ അറസ്റ്റിൽ . പോക്സോ നിയമപ്രകാരം മാന്നാർ പോലീസ് ആണ് പ്രതിയെ അറസ്റ്റുചെയ്തത് .മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതിഭവനിൽ അപ്പുക്കുട്ട(59) നാണ് അറസ്റ്റിലായത്.

കുട്ടിക്ക് മുന്നിൽ ഒട്ടേറെത്തവണ നഗ്നത പ്രദർശിപ്പിക്കുകയും കഴിഞ്ഞ മേയ് മാസത്തിൽ വീട്ടിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.

ഇൻസ്‌പെക്ടർ ജി. സുരേഷ്‌കുമാർ, എസ്.ഐ.മാരായ കെ. സുനുമോൻ, ശ്രീകുമാർ, അരുൺകുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു.

Leave A Reply
error: Content is protected !!