പ്രബോധനം ഡേ ഉദ്ഘാടനം ചെയ്തു

പ്രബോധനം ഡേ ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: ‘വസ്തുതകൾ വായിക്കാൻ ഇസ്ലാമിനെ അറിയാൻ’ പ്രബോധനം ഡേ (ജൂലൈ 25) യുടെ ദഅ് വത്ത് നഗർ ഏരിയതല ഉദ്ഘാടനം മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ജമാഅത്തെ ഇസ്ലാമി ദഅ് വത്ത് നഗർ ഏരിയ പ്രസിഡണ്ട് സയ്യിദ് ഹുസൈൻ കോയ തങ്ങളിൽ നിന്ന് വരി ചേർന്ന് നിർവഹിച്ചു.

ജമാഅത്തെ ഇസ്ലാമി ദഅ് വത്ത് നഗർ ഏരിയ സെക്രട്ടറി പി.കെ കുഞ്ഞവറ മാസ്റ്റർ, വടക്കാങ്ങര സൗത്ത് ഹൽഖ നാസിം കെ.ടി ബഷീർ എന്നിവർ സംബന്ധിച്ചു.

Leave A Reply
error: Content is protected !!