17കാരനെ കൊലപ്പെടുത്തി, ജനനേന്ദ്രിയം മുറിച്ചെടുത്ത് കാമുകിയുടെ ബന്ധുക്കൾ

17കാരനെ കൊലപ്പെടുത്തി, ജനനേന്ദ്രിയം മുറിച്ചെടുത്ത് കാമുകിയുടെ ബന്ധുക്കൾ

പട്​ന: 17കാരനെ കാമുകിയുടെ ബന്ധുക്കൾ ക്രൂരമായി മർദിച്ച്​ കൊലപ്പെടുത്തി. തുടർന്ന് ജനനേന്ദ്രിയം മുറി​ച്ചെടുത്തു .ബിഹാറിലെ മുസാഫർപൂരിലാണ് ഞെട്ടിക്കുന്ന സംഭവം .പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിലെ എതിർപ്പാണ്​ കൊല​പാതകത്തിന്​ കാരണമെന്ന്​ പൊലീസ്​ വെളിപ്പെടുത്തി .അതെ സമയം കൊലപാതകത്തിൽ പ്രതിഷേധിച്ച്​ ബന്ധുക്കൾ പ്രതിയുടെ വീടിന്​ മുമ്പിൽ 17കാരന്​ അന്ത്യകർമം ഒരുക്കി .

കാന്തി പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ രേപുര രാംപുർഷ ഗ്രാമത്തിലെ സൗരഭ്​ കുമാറാണ് ക്രൂരമായി ​ കൊല്ലപ്പെട്ടത്​. വെള്ളിയാഴ്​ച രാത്രി സൗരഭ്​ കുമാറിനെ തൊട്ടടുത്ത സോർബാര ഗ്രാമത്തിലെ പെൺകുട്ടിയുടെ വീട്ടിൽനിന്നാണ് പിടികൂടിയത് . ശേഷം പെൺകുട്ടിയുടെ വീട്ടുകാർ സൗരഭിനെ ക്രൂരമായി മർദിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.

മർദ്ദനത്തിന് പിന്നാലേ സൗരഭ്​ കുമാറിന്റെ ബന്ധുക്കൾ ഉടൻതന്നെ ആശുപത്രിയി​െലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറി. പൊലീസ്​ ​കേ സെടുത്ത്​ അന്വേഷണം ആരംഭിച്ചു .

‘പ്രണയബന്ധo ആരോപിച്ചാണ് കാമുകിയുടെ ബന്ധുക്കൾ ​ കൗമാരക്കാരനെ കൊലപ്പെടുത്തിയത്​. സൗരഭിനെ​ ക്രൂരമായി മർദിക്കുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്​തിരുന്നു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകൂ’ -മുസാഫർപൂർ പൊലീസ്​ സൂപ്രണ്ട്​ രാജേഷ്​ കുമാർ വെളിപ്പെടുത്തി .

കൊലപാതകത്തിൽ പ്രകോപിതരായ 17 കാരന്റെ വീട്ടുകാർ പെൺകുട്ടിയുടെ ബന്ധു സുശാന്ത്​ പാണ്ഡെയുടെ വീട്​ ആക്രമിച്ചു. കൗമാരക്കാരന്റെ അന്ത്യകർമം പ്രതിയുടെ വീടിന്​ മുമ്പിൽ നടത്തുകയും ചെയ്​തു.സുശാന്ത്​ പാണ്ഡെയെന്ന വിജയകുമാറിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മറ്റു പ്രതികൾക്കായി പൊലീസ്​ അന്വേഷണം ആരംഭിച്ചു. വീട്​ ആക്രമിച്ച മൂന്നുപേർക്കെതിരെ കേസെടുത്തതായും പൊലീസ്​ കൂട്ടിച്ചേർത്തു .

Leave A Reply
error: Content is protected !!