പോ​ക്‌​സാേ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ കായികാധ്യാപകനെതിരെ വീണ്ടും പരാതി; പ​രി​ശീ​ല​ന​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂ​ര​മാ​യി മ​ര്‍​ദിച്ചു

പോ​ക്‌​സാേ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ കായികാധ്യാപകനെതിരെ വീണ്ടും പരാതി; പ​രി​ശീ​ല​ന​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂ​ര​മാ​യി മ​ര്‍​ദിച്ചു

താ​മ​ര​ശ്ശേ​രി: പ​രി​ശീ​ല​ന​ത്തി​നി​ടെ കായികാധ്യപകൻ വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചതായി പരാതി. വി.​ടി.​മി​നീ​ഷി(41)​നെ​തി​രെയാണ് പരാതി. ഇയാൾ കാ​യി​ക താ​ര​മാ​യ വി​ദ്യാ​ര്‍​ഥി​നി​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നു പോ​ക്‌​സാേ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പ്രതിയാണ്.

പ​രി​ശീ​ല​ന​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും കാ​ലി​‍െന്‍റ തു​ട​യെ​ല്ലി​ന് ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന​താ​ണ് പു​തി​യ പ​രാ​തി. കോ​ട​ഞ്ചേ​രി​ക്ക​ടു​ത്ത മൈ​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ 15കാ​രി​യെ​യാ​ണ് കാ​യി​കാ​ധ്യാ​പ​ക​ന്‍ ച​വി​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

​വീ​ണ് പ​രി​ക്കേ​റ്റെ​ന്ന് സ്‌​കൂ​ളി​ല്‍ നി​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​ദ്യാ​ര്‍​ഥി​നി​യെ കാ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

അതേസമയം കാ​യി​കാ​ധ്യാ​പ​ക‍െന്‍റ ച​വി​ട്ടേ​റ്റാ​ണ് തു​ട​യെ​ല്ല് ക്ഷ​തം സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യം ര​ണ്ടു ദി​വ​സം മു​മ്ബ് മാ​ത്ര​മാ​ണ് വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ താ​മ​ര​ശ്ശേ​രി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ത​ള​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​യെ വീ​ണ്ടും നി​ര്‍​ബ​ന്ധി​ച്ച്‌​ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​താ​യും ച​വി​ട്ടേ​റ്റ് തു​ട​യെ​ല്ലി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ അ​ത്യാ​വ​ശ്യ ചി​കി​ത്സ പോ​ലും ന​ല്‍​കാ​ന്‍ അ​ധ്യാ​പ​ക​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Leave A Reply
error: Content is protected !!