ജാതിയമായി അധിക്ഷേപിച്ച് ദലിത്​ യുവാവിനും പിതാവിനും ക്രൂര മർദനം ; മൂത്രം കുടിപ്പിച്ചു

ജാതിയമായി അധിക്ഷേപിച്ച് ദലിത്​ യുവാവിനും പിതാവിനും ക്രൂര മർദനം ; മൂത്രം കുടിപ്പിച്ചു

ന്യൂഡൽഹി: രാജസ്ഥാനിൽ ദലിത്​ യുവാവിനെയും പിതാവിനെയും ക്രൂരമായി മർദിച്ച് യുവാക്കൾ . ഇരുവരെയും 15 ഓളം പേർ ചേർന്ന്​ ക്രൂരമായി മർദിച്ച്​ മൂത്രം കുടിപ്പിക്കുകയായിരുന്നു.രാജസ്​ഥാനിലെ ബാർമറിലാണ്​ ഞെട്ടിക്കുന്ന സംഭവം. യുവാവിനും പിതാവിനും നേരെ ജാതി അധിക്ഷേപങ്ങൾ നടത്തിയ ശേഷമായിരുന്നു മർദനം.

ഗോഹഡ്​ കാ താല വില്ലേജിൽ പലവ്യജ്ഞനങ്ങൾ വാങ്ങാനെത്തിയതായിരുന്നു രായ്​ചന്ദ്​ മെഗ് ​വാളും മകൻ രമേശും. 15 ഓളം പേർ ചേർന്ന് ഇവിടെ വെച്ച് ഇരുവരെയും മർദിച്ചശേഷം രായ്​ചന്ദിനെ മൂത്രം കുടിപ്പിക്കുകയുമായിരുന്നു. ജാതിപ്പേര്​ വിളിച്ചായിരുന്നു മർദനം.രായ്​ചന്ദിന്റെ തലക്ക്​ അടിച്ചു. കൂടാതെ ഒരു പല്ല്​ പോയിരുന്നു . രമേശിന്റെ കാല്​ ഒടിഞ്ഞു. ഒരു കൈയ്​ക്കും പരിക്കേറ്റിട്ടുണ്ട്​.

തുടർന്ന്​ ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പിന്നീട്​ ​ വിദഗ്​ധ ചികിത്സക്കായി ബാർമർ സർക്കാർ മെഡിക്കൽ കോളജിലേക്ക് ഇരുവരെയും മാറ്റി.

രായ്​ചന്ദിന്റെയും രമേശി​െൻറയും പരാതിയിൽ പൊലീസ്​ കേസെടുത്തു. ഖേദ്​ സിങ്ങാണ്​ മുഖ്യപ്രതിയെന്നും ഇരുവരും മൊഴിനൽകി. ഇരുകൂട്ടരും തമ്മിലുള്ള പഴയ വൈരാഗ്യമാണ്
മർദ്ദനത്തിലേക്ക് നയിച്ചതെന്നും പൊലീസ്​ പറഞ്ഞു.

Leave A Reply
error: Content is protected !!