ഒളിമ്പിക്സ് ടെന്നീസില്‍ വമ്പൻ ട്വിസ്റ്റ് ; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്

ഒളിമ്പിക്സ് ടെന്നീസില്‍ വമ്പൻ ട്വിസ്റ്റ് ; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്ത്

ടോക്കിയോ ഒളിമ്പിക്സ് ടെന്നീസ് മത്സരത്തിൽ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരമായ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി. വിംബിള്‍ഡൺ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ വനിതാതാരവും ആഷ്‌ലി ബാര്‍ട്ടിനെ സാറ സോറിബസ് ആണ് അട്ടിമറി നടത്തിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിനാണ് ഇന്ന് ടെന്നീസ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ലോക റാങ്കിങ്ങില്‍ തന്നെ 48-ാം സ്ഥാനത്തുള്ള സാറ സോറിബസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആഷ്‌ലി ബാര്‍ട്ടിനെ തകർത്തെറിഞ്ഞത്. സ്‌കോര്‍: 6-4, 6-3. ഒളിമ്പിക്‌സില്‍ സ്വര്‍ണ പ്രതീക്ഷയുമായി എത്തിയ ബാര്‍ട്ടി എന്നാൽ കളിക്കളത്തില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഇതുമുതലെടുത്ത സാറ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ബാര്‍ട്ടിയുടെ ഭാഗത്തുനിന്ന് വന്ന നിരവധി പിഴവുകളും സാറയ്ക്ക് തുണയാവുകയായിരിന്നു.

Leave A Reply
error: Content is protected !!