ടോക്കിയോ ഒളിമ്പിക്‌സ്; മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ

ടോക്കിയോ ഒളിമ്പിക്‌സ്; മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ

ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ മീരാഭായ് ചാനുവിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാജ്യത്തിന്റെ അഭിമാന താരത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് അറിയിച്ചു.

49 കിലോ വനിതാ വിഭാഗത്തിലാണ് മീരാഭായ് ചാനുവിന്റെ മെഡൽനേട്ടം. ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ ഐസ വിന്‍ഡിയാണ് വെങ്കലം നേടിയത്. ഭാരോദ്വഹനത്തിൽ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ താരത്തിന് മെഡൽ ലഭിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് മെഡൽ നേട്ടം.

Leave A Reply
error: Content is protected !!