മൂന്നാറിൽ ആംബർഗ്രിസുമായി 5 പേരെ വനം വകുപ്പ് പിടികൂടി

മൂന്നാറിൽ ആംബർഗ്രിസുമായി 5 പേരെ വനം വകുപ്പ് പിടികൂടി

മൂന്നാർ∙ അഞ്ചു കിലോഗ്രാം ആംബർഗ്രിസുമായി അഞ്ചു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പഴയ മൂന്നാർ സ്വദേശി മുനിയസ്വാമി (48), സഹോദരനും തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയുമായ മുരുകൻ (42), വത്തലഗുണ്ട് സ്വദേശി രവികുമാർ (40), തേനി എരുമച്ചോല സ്വദേശി വേൽമുരുകൻ (43), തേനി കല്ലാർ സ്വദേശി സേതു (21) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.

വിപണിയിൽ അഞ്ചു കോടി രൂപ വരെ വിലമതിക്കുന്നതാണ് പിടികൂടിയ ആംബർഗ്രിസ്.

Leave A Reply
error: Content is protected !!