വൃദ്ധമാൻ സാഹ, അഭിമന്യു ഈശ്വരൻ എന്നിവർ ക്വാറന്റൈന് ശേഷം ഇന്ത്യൻ ടീമിൽ ചേർന്നു

വൃദ്ധമാൻ സാഹ, അഭിമന്യു ഈശ്വരൻ എന്നിവർ ക്വാറന്റൈന് ശേഷം ഇന്ത്യൻ ടീമിൽ ചേർന്നു

വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വരൻ, ഭാരത് അരുൺ എന്നിവർ ലണ്ടനിൽ 10 ദിവസത്തെ ക്വാറന്റൈന് ശേഷം ഇവർ ഇന്ത്യൻ ടീമിൽ ചേർന്നതായി ബിസിസിഐ അറിയിച്ചു. ഇവർ മൂന്ന് പേരും ഇന്ത്യയുടെ കോവിഡ് പോസിറ്റീവ് ആയ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിയുമായി കോൺടാക്ട് ഉണ്ടയായിരുന്നു അതിനാൽ മൂവരേറ്റെയും മുൻകരുതൽ എന്ന നിലയിൽ ജൂലൈ 15 മുതൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.

സതാംപ്ടണിൽ ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ പൂർത്തിയായതിന് ശേഷം ടീം ഇന്ത്യയുടെ 21 ദിവസത്തെ ഇടവേളയിൽ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനും വൈറസ് ബാധിച്ചു. പന്ത് സുഖം പ്രാപിച്ച് ഡർഹാമിലെ ടീമിൽ ചേർന്നു. വ്യാഴാഴ്ച സമനിലയിൽ അവസാനിച്ച ടൂർണമെന്റിൽ പന്ത്, സാഹ എന്നിവരുടെ അഭാവത്തിൽ കെ‌എൽ രാഹുൽ ഇന്ത്യയ്ക്ക് വേണ്ടി ഗ്ലോവ് അണിഞ്ഞു.

Leave A Reply
error: Content is protected !!