യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ പോലീസ് പിടിയിൽ

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം: ഒരാൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: ബീമാപള്ളിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു . ബീമാപള്ളി ഹൈസ്കൂളിന് സമീപം പുതുവൽ ഹൗസിൽ സമീർഖാനെയാണ് (24) പൂന്തുറ പൊലീസ് പിടിയിൽ ആയിരിക്കുന്നത്.
20ന് രാത്രി 9നാണ് സംഭവം നടന്നത്.

ബീമാപള്ളി മാണിക്യവിളാകം സ്വദേശി അഫ്സൽഖാനെ ബന്ധുവായ സമീർഖാൻ ഉൾപ്പെട്ട അഞ്ചംഗസംഘം ക്രൂരമായി മർദ്ദിക്കുകയും കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. അഫ്സൽഖാന്റെ കൂടെയുണ്ടായിരുന്ന അനുജനും മർദ്ദനമേറ്റിരുന്നു. പ്രാവ് വളർത്തലുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായെതെന്ന് പോലീസ് പറയുന്നു.

Leave A Reply
error: Content is protected !!