തൃ​ശൂ​രി​ൽ 200 കി​ലോ ക​ഞ്ചാ​വു പോലീസ് പി​ടി​കൂ​ടി

തൃ​ശൂ​രി​ൽ 200 കി​ലോ ക​ഞ്ചാ​വു പോലീസ് പി​ടി​കൂ​ടി

കൊ​ര​ട്ടി: വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നും ലോ​റി​യി​ലും കാ​റി​ലു​മാ​യി കേ​ര​ള​ത്തി​ലേ​ക്കു കടത്തി കൊണ്ടുവന്ന 200 കി​ലോ ക​ഞ്ചാ​വ് പോലീസ് പി​ടി​കൂ​ടി. സംഭവത്തിൽ അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ൽ എടുത്തിട്ടുണ്ട്.

തൃ​ശൂ​ർ ലാ​ലൂ​ർ ആ​ല​പ്പാ​ട്ട് ജോ​സ് (40), മ​ണ്ണു​ത്തി വ​ലി​യ​വീ​ട്ടി​ൽ സു​ബീ​ഷ് (42), പ​ഴ​യ​ന്നൂ​ർ വേ​ണാ​ട്ടു​പ​റ​ന്പി​ൽ മ​നീ​ഷ് (23), ത​മി​ഴ്നാ​ട് തേ​നി സു​രേ​ഷ് (35), താ​ണി​ക്കു​ടം തേ​മ​നാ വീ​ട് രാ​ജീ​വ് (42) എ​ന്നി​വ​രെ​യാ​ണ് കൊ​ര​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടുത്തിരിക്കുന്നത്.പു​ല​ർ​ച്ചെ കൊ​ര​ട്ടി സ​ർ​ക്കാ​ർ പ്ര​സി​നു മു​ന്നി​ൽ വ​ച്ചാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ച​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം കു​ടു​ങ്ങി​യ​ത്. ഇ​വ​രെ പോലീസ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Leave A Reply
error: Content is protected !!