കര്‍ണാടകയില്‍ 13-കാരി കൊല്ലപ്പെട്ട നിലയിൽ

കര്‍ണാടകയില്‍ 13-കാരി കൊല്ലപ്പെട്ട നിലയിൽ

ചിത്രദുർഗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.കർണാടകയിലെ ചിത്രദുർഗയിൽ ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചോളപ്പാടത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇളയ സഹോദരിയുമായി മാതാപിതാക്കൾ ആശുപത്രിയിൽ പോയതിനാൽ 13 കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയിട്ടും പെൺകുട്ടിയെ കണ്ടില്ല. അയൽവാസികളോട് അന്വേഷിച്ചപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്.

പെൺകുട്ടിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.ശരീരമാസകലം പരിക്കേറ്റനിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave A Reply
error: Content is protected !!