അവിഷ്ക ഫെര്‍ണാണ്ടോയുടെ മികവിൽ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ജയം

അവിഷ്ക ഫെര്‍ണാണ്ടോയുടെ മികവിൽ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് ജയം

ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് തോൽവി. പുതിയ പരീക്ഷണങ്ങളുമായി എത്തിയ ഇന്ത്യൻ ടീമിന് അത് തിരിച്ചടിയായി. മഴ മൂലം 47 ഓവറാക്കി കുറച്ച മൽസരത്തിൽ ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 227 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക വിജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത് അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ്. 76 റൺസ് ആണ് താരം നേടിയത്. ശ്രീലങ്കയുടെ ഒന്നാം വിക്കറ്റ് 35 റൺസിൽ നഷ്ട്ടമായതിന് ശേഷം രണ്ടാം വിക്കറ്റിൽ ഭാനുക രാജപക്സയും അവിഷ്കയും ചേർന്ന് രണ്ടാം വിക്കറ്റിൽ 109 റൺസ് ആണ് നേടിയത്. ഈ കൂട്ടുകെട്ടാണ് അവർക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി രാഹുല്‍ ചഹാര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റുകൾ നേടി.

Leave A Reply
error: Content is protected !!