ബാറ്റിംഗ് തകർച്ച: മൂന്നാം ഏകദിനത്തിൽ ഇന്ത്യ 225ന് ഓൾഔട്ട്

ബാറ്റിംഗ് തകർച്ച: മൂന്നാം ഏകദിനത്തിൽ ഇന്ത്യ 225ന് ഓൾഔട്ട്

ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇന്ത്യയെ ശ്രീലങ്ക 225ന് ഓൾഔട്ട്. മഴ മൊയാളം 47 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.

ഒന്നാം വിക്കറ്റ് 27ൽ നഷ്ട്ടമായതിന് ശേഷം ഓപ്പണര്‍ പൃഥ്വി ഷായു൦, ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച സഞ്ജുവും ചേർന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസ് നേടി. പ്രിത്വി 49 റൺസ് നേടിയപ്പോൾ സഞ്ജു 46 റൺസ് നേടി. പിന്നീട് എത്തിയ താരങ്ങളിൽ സൂര്യ കുമാർ യാദവ് (40) ഒഴികെ മറ്റാർക്കും മികച്ച പ്രകടനം നടത്താൻ കഴിയാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. മത്സരം 23 ഓവറുകള്‍ പിന്നിട്ട് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ എത്തിയത്.

Leave A Reply
error: Content is protected !!