ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം: സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചു

ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം: സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യൻ താരങ്ങൾ അരങ്ങേറ്റം കുറിച്ചു

ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് അപൂര്‍വ്വപട്ടികയില്‍ ഇടംനേടി. മൂന്നാം ഏകദിനത്തിൽ ലയാളി താരം സഞ്ജു സാംസനടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റം കുറിച്ചതോടെ ആണ് പട്ടികയിൽ ഇടം നേടിയത്. കൃഷ്ണപ്പ ഗൗതം, നിതീഷ് റാണ, ചേതന്‍ സക്കറിയ, രാഹുല്‍ ചഹാര്‍, സഞ്ജു എന്നിവരാണ് ഇന്ന് അരങ്ങേറ്റം കുറിച്ചത്.

ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ 5 ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റം കുറിക്കുന്നത് 1980 ന് ശേഷം ഇത് ആദ്യമായാണ്. 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1980 ല്‍ ആണ് ഏകദിന ക്രിക്കറ്റിൽ അഞ്ച് താരങ്ങൾ അരങ്ങേറ്റം കുറിച്ചത്.ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പരമ്ബര കൂടിയാണിത്

Leave A Reply
error: Content is protected !!