സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനം മാറ്റി വച്ചു

സിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനം മാറ്റി വച്ചു

അടുത്ത മാസം നടക്കാനിരുന്ന സിംബാബ്‍വേയുടെ അയര്‍ലണ്ട് ടൂര്‍ മാറ്റി വച്ചു. ക്രിക്കറ്റ് അയര്‍ലണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. സിംബാബ്‍വേ യുകെ റെഡ് ലിസ്റ്റിലുള്ള രാജ്യമാണെന്നും അതിനാൽ സിംബാബ്‍വേ താരങ്ങള്‍ കടുത്ത ക്വാറന്റീന് വിധേയരാകേണ്ടി വരുമെന്നതിനാൽ ആണ് പര്യടനം തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്ബരയില്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് ആറിന് ആണ് പരമ്പര ആരംഭിക്കാൻ ഇരുന്നത്.

Leave A Reply
error: Content is protected !!