ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ഗാസയിലെ അൽ സാവിയ മാർക്കറ്റിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

ഗാസയിലെ അൽ സാവിയ മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.

സ്‌ഫോടനത്തിൽ സമീപ പ്രദേശത്തെ വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പോലീസും, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിൽ ഗാസ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽ ബസം ആണ് സ്‌ഫോടന വിവരം അറിയിച്ചത്.

Leave A Reply