ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ നിർദ്ദേശം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ നിർദ്ദേശം

കോഴിക്കോട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലും സംസ്ഥാന തലത്തിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലും കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർദ്ദേശം നൽകി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും കോവിഡ് പ്രതിരോധ അവലോകന യോഗം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടർ.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് പരിശോധന വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് കൺട്രോൾ റൂം പുനരാരംഭിക്കണം. ഇതിൽ അധ്യാപകരേയും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താം. കമ്യൂണിറ്റി കിച്ചൺ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിർണയിക്കുന്നത് അശാസ്ത്രീയമായാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!