സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി)  കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in  ൽ  പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ജൂലൈ 26 നകം ഫീസ് അടയ്ക്കണം.

ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ച അപേക്ഷകർ അപേക്ഷകരുടെ ഹോം പേജിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ ജൂലൈ 27ന് മുൻപ് നേരിട്ട് ഹാജരായി പ്രവേശനം നേടണം.

Leave A Reply
error: Content is protected !!