ഇന്ത്യന്‍ താരം നീരജ് ചോപ്രയെ വെല്ലുവിളിച്ച്‌ വെറ്റര്‍

ഇന്ത്യന്‍ താരം നീരജ് ചോപ്രയെ വെല്ലുവിളിച്ച്‌ വെറ്റര്‍

ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് ജര്‍മ്മന്‍ താരം ജോഹ്നാസ് വെറ്റര്‍. ഇന്ത്യയുടെ ടോക്കിയോ ഒളിംപിക്സിസിലെ മെഡൽ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെയാണ് വൈറ്റർ വെല്ലുവിളിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പല നേട്ടങ്ങളും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയ താരമാണ് നീരജ്.

സുഹൃത്തുക്കളാണെങ്കിലും ടോക്കിയോയില്‍ തന്നെ പരാജയപ്പെടുത്താന്‍ നീരജിനാകില്ലെന്ന് വെറ്റര്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ ജാവലിന്‍ ത്രോയില്‍ നേടാൻ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരവും വെറ്റര്‍ തന്നെയാണ്. ” മികച്ച ഫോമിലാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചോപ്ര. ഫിന്‍ലന്‍ഡില്‍ 86 മീറ്ററിന് മുകളില്‍ കണ്ടെത്താനും അദ്ദേഹത്തിനായി. പക്ഷെ മത്സരിക്കേണ്ടത് എന്നോടാണ്. ടോക്കിയോയില്‍ 90 മീറ്ററിന് മുകളിലാണ് ഞാന്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ട് എന്നെ പരാജയപ്പെടുത്താന്‍ പ്രയാസമാണ്.” വെറ്റര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!