പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി; ആനുകൂല്യം ലഭിച്ചത് 14 കോടി കർഷകർക്ക്

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി; ആനുകൂല്യം ലഭിച്ചത് 14 കോടി കർഷകർക്ക്

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 14 കോടിയിലധികം കർഷകർക്ക് ധനസഹായം ലഭിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. 2019 ഫെബ്രുവരി 24 ന് ആരംഭിച്ച പദ്ധതിയിലൂടെ 1.15 ലക്ഷം കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്തത്.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കൃഷിഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ കേന്ദ്രം നൽകും. 2000 രൂപ വീതം മൂന്ന് ഗഡുകളായിട്ടാണ് പണം കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കുക. കഴിഞ്ഞ മെയ് മാസം 19,000 കോടി രൂപയാണ് 9 കോടി കർഷകർക്ക് കേന്ദ്രം വിതരണം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!