എം.പി.കെ.ബി.വൈ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചത് : പരാതിയുണ്ടെങ്കില്‍ അറിയിക്കണം

എം.പി.കെ.ബി.വൈ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചത് : പരാതിയുണ്ടെങ്കില്‍ അറിയിക്കണം

പാലക്കാട്: നെന്മാറ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിലെ മഹിള പ്രധാന്‍ ക്ഷത്രിയ ബജറ്റ് യോജന (എം.പി.കെ.ബി.വൈ) ഏജന്റായിരുന്ന നെന്മാറ കൃഷ്ണപുരം വില്ലേജിലെ സുനീതി കെ. ശ്രീനിവാസ് ഏജന്റ് പ്രവര്‍ത്തനം അവസാനിച്ചിട്ടും ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ഇവര്‍ ഏജന്റായിരുന്ന കാലത്ത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങള്‍ക്ക് മേല്‍പറഞ്ഞ വ്യക്തിയുടെ ഉത്തരവാദിത്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കണമെന്നും നെന്മാറ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഏജന്റ് പ്രവര്‍ത്തനത്തിനായി അനുവദിച്ച അതോറിറ്റി സര്‍ട്ടിഫിക്കറ്റ്, ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡുകളില്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ബി.ഡി.ഒയെ തിരിച്ചേല്‍പ്പിച്ചിട്ടുള്ളത്. രണ്ടാമത്തേത് നഷ്ടപ്പെട്ടതായാണ് അറിയിച്ചിട്ടുള്ളത്. തുടര്‍ന്ന് ഏജന്റിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പരാതിയില്ലാത്ത പക്ഷം 15 ദിവസങ്ങള്‍ക്കുശേഷം ഏജന്റിന്റെ തടഞ്ഞുവെയ്ക്കപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതാണെന്നും നെന്മാറ ബി.ഡി.ഒ അറിയിച്ചു.

Leave A Reply
error: Content is protected !!