ഇന്ത്യ-പാക് അതിർത്തിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ

ഇന്ത്യ-പാക് അതിർത്തിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ

ഇന്ത്യ-പാക് അതിർത്തിയിൽ രണ്ട് കിലോ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ.അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള മൂന്ന് പേരെയാണ് ആന്‍റി നാർക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. 14 കോടി വിലമതിക്കുന്ന ഹെറോയിനാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഒരു കിലോ ഹെറോയിനുമായി നരേഷ് കുമാറിനെ അധികൃതർ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ മയക്കുമരുന്ന് അതിർത്തിയിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെയാണ് ആന്‍റി നാർക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് മയക്കുമരുന്ന് കണ്ടെടുത്തത്.

Leave A Reply
error: Content is protected !!