അഴിമതി; തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

അഴിമതി; തമിഴ്‌നാട് മുന്‍ മന്ത്രിയുടെ വീട്ടിലടക്കം 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്

അഴിമതി ആരോപണത്തെ തുടർന്ന് അണ്ണാ ഡി.എം.കെ നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ എം.ആര്‍ വിജയഭാസ്‌കറിന്റെ വീടുകളില്‍ ഉള്‍പ്പെടെ 21 കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്.

വ്യാഴാഴ്​ച രാവിലെ ഏഴ്​ മുതൽ​ കരൂർ ആണ്ടാൾ കോവിൽ ശെൽവൻ നഗർ, ചെന്നൈ രാജാ അണ്ണാമലൈപുരം, ഗ്രീൻവേസ്​ റോഡിലെ അപ്പാർട്ട്​മെൻറ്​ തുടങ്ങിയ ഇടങ്ങളിലെ വീടുകളിലും ഒാഫിസുകളിലുമാണ്​ പരിശോധന നടന്നത്​. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും നടന്ന റെയ്​ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായാണ്​ വിവരം.

അതേസമയം റെയ്​ഡ്​ രാഷ്​ട്രീയപ്രേരിതമാണെന്ന്​ അണ്ണാ ഡി.എം.കെ നേതാക്കളായ ഒ.പന്നീർശെൽവം, എടപ്പാടി പളനിസാമി എന്നിവർ ആരോപിച്ചു.

Leave A Reply
error: Content is protected !!