പാരിസ്ഥിതിക അവബോധവുമായി നീസ്ട്രിമിലെ ആദ്യ സംസ്കൃത സിനിമ ‘സമസ്യാഹ’ റിലീസ് ചെയ്തു

പാരിസ്ഥിതിക അവബോധവുമായി നീസ്ട്രിമിലെ ആദ്യ സംസ്കൃത സിനിമ ‘സമസ്യാഹ’ റിലീസ് ചെയ്തു

കൊച്ചി: പൂർണ്ണമായും സംസ്കൃതത്തിൽ നിർമ്മിച്ച ആദ്യത്തെ പാരിസ്ഥിതിക അവബോധ സിനിമയായ സമസ്യാഹ നീസ്ട്രിമിൽ റിലീസ് ചെയ്തു. ലോകത്തിലെ ചുരുക്കം സംസ്കൃത സിനിമകളിൽ ഒന്നായ സമസ്യാഹ നീസ്ട്രിമിൽ പ്രദർശനം ചെയ്യുന്ന ആദ്യ സംസ്കൃത സിനിമയാണ്. പ്രകൃതി മലിനീകരണവും, സംരക്ഷണവും വിഷയമാക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിബു കുമാരനല്ലൂർ ആണ്. ഈ സിനിമ ലക്ഷ്യമിടുന്നത് നിലവിലെ തലമുറയിലെ ചെറുപ്പക്കാരെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും ചുറ്റുമുള്ള പരിസ്ഥിതിയെ പരിപാലിക്കുന്നതിനും ബോധവാന്മാരാക്കുക എന്നതാണ്. താൻ കിടപ്പിലാക്കാൻ കാരണമായ എന്തോരു കാരണത്തെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയെ പിന്തുടർന്നാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. രാജദീപം സിനിമാസിൻ്റെ ബാനറിൽ, പ്രബീഷ് കുമാർ മുറയൂർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കോഴിക്കോട് നാരായണൻ നായർ, മുഹമ്മ പ്രസാദ്, വിനോദ് കോവൂർ ,ജസീല പ്രവീൺ, ബിജു എരവണ്ണൂർ, ഹരിഹരൻ ചേവായൂർ, അനേഷ് മേപ്പയ്യൂർ, ആൻമരിയ ദേവസ്യ, തീർത്ത പ്രമോദ്, സ്വർണ്ണ കെ.എസ്, തുടങ്ങീ എൺപതോളം താരങ്ങളും ,പതിനാല് ജില്ലകളിലുള്ള സ്കൂൾ വിദ്യാർത്ഥികളും അഭിനയിക്കുന്നു.

ക്യാമറ – എഡിറ്റിംഗ്, ജോഷോ റൊണാൾഡ്, ഗാനങ്ങൾ – യു കെ.രാഘവൻ, രമേശ് നമ്പീശൻ, സംഗീതം – സലാം വീരോളി, സായ്കൃഷ്ണ, ആലാപനം – സ്വർണ്ണ കെ.എസ്, സായ്കൃഷ്ണ, പ്രൊഡക്ഷൻ ഡിസൈനർ – സജിത്ത് ബാലൻ,പ്രൊഡക്ഷൻ കൺട്രോളർ- കൃഷ്ണപിള്ള, പി.ആർ.ഒ- അയ്മനം സാജൻ.

Leave A Reply