ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തി

ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തി

ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തി.നാലാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്​ വാക്​സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യ പാസ്​’ സംവിധാനം. റെസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കി. യാത്രകള്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ആരോഗ്യ പാസ് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്നും അതുകൊണ്ടാണ് ഈ​ നടപടിയെന്നും​ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Leave A Reply
error: Content is protected !!