പെഗാസസ്; സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തി

പെഗാസസ്; സി.ബി.ഐ മുന്‍ മേധാവി അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തല്‍. മുന്‍ സി.ബി.ഐ മേധാവി അലോക് വര്‍മയുടെയും ഫോണ്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കം ചെയ്തതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ഫോണ്‍ ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചത്.

അലോക് വര്‍മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്നു നമ്പറുകള്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നു. അലോക് വര്‍മയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭര്‍ത്താവിന്റെയും സ്വകാര്യ ടെലഫോണ്‍ നമ്പറുകള്‍ നിരീക്ഷക്കപ്പെട്ടിരുന്നു എന്നാണ് വിവരം.

Leave A Reply
error: Content is protected !!