പെഗാസസ്; അനില്‍ അംബാനിയുടെയും ദസോ പ്രതിനിധിയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് റിപ്പോർട്ട്

പെഗാസസ്; അനില്‍ അംബാനിയുടെയും ദസോ പ്രതിനിധിയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് റിപ്പോർട്ട്

ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കൂടുതൽ ഫോണുകൾ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍.അനില്‍ അംബാനി അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ഫോണുകളും ചോര്‍ത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തല്‍.

അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave A Reply
error: Content is protected !!