ടോക്യോയിൽ ജയത്തോടെ തങ്ങളുടെ വരവറിയിച്ച് ബ്രസീൽ

ടോക്യോയിൽ ജയത്തോടെ തങ്ങളുടെ വരവറിയിച്ച് ബ്രസീൽ

ഒളിമ്ബിക്സ് ഫുട്ബോളില്‍ ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിന് ജയം. ജർമനിയെ ആണ് അവർ തകർത്തത്. നിലവിലെ ഒളിമ്ബിക്സ് ചാമ്ബ്യന്മാര്‍ ജയത്തോടെ ടോക്യോയിൽ വരവറിയിച്ചു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അവർ വിജയിച്ചത്.

ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ ബ്രസീൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്.ആദ്യ മൂന്ന് ഗോളും നേടി ഹാട്രിക്കുമായി എവര്‍ട്ടന്‍ താരം റിച്ചാർലിസ് തിളങ്ങി. 7, 22, 30 മിനിറ്റുകളിൽ ആയിരുന്നു ഗോളുകൾ. ആദ്യപകുതിക്ക് ശേഷം തിരിച്ചുവരവ് നടത്താൻ ശ്രമിച്ച ജർമനി രണ്ട് ഗോളുകൾ നേടി. എന്നാൽ . 63ാം മിനുട്ടില്‍ അര്‍ണോള്‍ഡ് ചുവപ്പ് കാർഡ് കിട്ടി പുറത്തായത് അവർക്ക് തിരിച്ചടിയായി. 95ാം മിനുട്ടില്‍ പൊലിനോ ആണ് ബ്രസീലിനായി അവസാന ഗോൾ നേടിയത്.

Leave A Reply
error: Content is protected !!