‘കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

‘കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ല; വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിലെ വാക്‌സിൻ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.സംസ്ഥാനത്തിന് നൽകിയ 10 ലക്ഷം വാക്‌സിൻ ഡോസുകൾ ഇനിയും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഹൈബി ഈഡനും ടി.എന്‍ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെച്ചപ്പെട്ട ആരോഗ്യസംവിധാനം ഉണ്ടായിട്ടും കേരളത്തിൽ കൊറോണ കേസുകൾ കൂടി വരുന്നത് പ്രതിരോധത്തിൽ വന്ന പാളിച്ചയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു. കേന്ദ്ര സർക്കാർ വിതരണം ചെയ്ത വാക്‌സിൻ ഉപയോഗിച്ചതിന് ശേഷം കൂടുതൽ ഡോസുകൾ നൽകാമെന്നാണ് ആരോഗ്യമന്ത്രി എംപിമാരെ അറിയിച്ചത്.

Leave A Reply
error: Content is protected !!