‘എതര്‍ക്കും തുനിന്തവന്‍’: ചിത്രത്തിൻറെ സെക്കൻഡ് ലുക് 12 മണിക്ക് റിലീസ് ചെയ്യും

‘എതര്‍ക്കും തുനിന്തവന്‍’: ചിത്രത്തിൻറെ സെക്കൻഡ് ലുക് 12 മണിക്ക് റിലീസ് ചെയ്യും

സൂരറായി പൊട്രുവിന്റെ ഹിന്ദി റീമേക്ക് അടുത്തിടെ പ്രഖ്യാപിച്ച സൂര്യ, തന്റെ പുതിയ ചിത്രത്തിൻറെ പേര് പുറത്തുവിട്ടു. എതര്‍ക്കും തുനിന്തവന്‍’ എന്നാണ് ചിത്രത്തിൻറെ പേര്. ചിത്രത്തിൻറെ രണ്ടാം പോസ്റ്റർ 12 മണിക്ക് റിലീസ് ചെയ്യും.

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന നാൽപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ കോവിഡ് ലോക്ക് ഡൗണിന് ശേഷം പുനരാരംഭിച്ചു. സൂര്യ 40 ന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ജൂലൈ 13 ന് ഷൂട്ട് പോസ്റ്റ് ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ചു. ചിത്രത്തിൽ സത്യരാജ്, പ്രിയങ്ക അരുൾ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പസംഗ 2, കടൈക്കുട്ടി സിംഗം എന്നിവയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് സൂര്യയും പാണ്ഡിരാജും സഹകരിക്കുന്നത്.ആദ്യ രണ്ട് ചിത്രത്തിലും സൂര്യ നിര്മാതാവായിരുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. ഡി ഇമ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Leave A Reply
error: Content is protected !!