”ഗണിതശാസ്ത്രപരമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ വേദിക് മാത്തമാറ്റിക്സ് ”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

”ഗണിതശാസ്ത്രപരമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ വേദിക് മാത്തമാറ്റിക്സ് ”,നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

കണ്ണൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ. “വേദിക് മാത്തമാറ്റിക്സ്” ആണ് വിഷയം. ഗണിതശാസ്ത്രപരമായപ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും, 2 അക്ക സംഖ്യകളുടെ ഗുണന പട്ടികകൾ പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട് നീക്കം ചെയ്യുന്നതിനും വേദ ഗണിതം സഹായിക്കുന്നു. സങ്കലനം, കുറയ്ക്കൽ, ഗുണനം, വിഭജനം തുടങ്ങിയ ലളിതമായ സംഖ്യാ പ്രശ്നങ്ങൾ പരിഹരിക്കാൻ വേദ ഗണിത സംവിധാനം കുട്ടികൾക്ക് എളുപ്പമാക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ അറിവ് മറ്റുള്ളവരിൽ എത്തിക്കുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം .വേദിക് മാത്‍സ് മെന്ററും ഗണിതസശാസ്ത്ര അദ്ധ്യാപകനുമായ മിസ്റ്റർ ജസ്‌പ്രീത് സിംഗ് ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. ജൂലൈ ഇരുപത്തിമൂന്നാം തിയതി വൈകുന്നേരം 5 മണിക്കാണ് വെബിനാർ.പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 9995014607

വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org

Leave A Reply