ചൈനയിൽ വൻ പ്രളയം; മരിച്ചവരുടെ എണ്ണം 33 ആയി

ചൈനയിൽ വൻ പ്രളയം; മരിച്ചവരുടെ എണ്ണം 33 ആയി

ചൈനയിലുണ്ടായ വൻ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി.രണ്ടു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാ‍ർപ്പിക്കേണ്ടി വന്നെന്നും മൂന്നു ദശലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായും അധികൃതർ അറിയിച്ചു. ഹെനാൻ പ്രവിശ്യയിലും ഷെങ്‌ഷൗവിലും ശുചീകരണ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെക്കോർഡ് അളവിൽ പെയ്ത മഴയിൽ നഗരത്തിലെ തെരുവുകളും സബ്‌വേകളും വെള്ളത്തിൽ മുങ്ങി.

ഡാമുകളും ജലസംഭരണികളും റോഡുകളും തകർന്നു. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം തകരാറിലായി. ഡെങ്‌ഫെങ് നഗരത്തിലെ ഒരു ഫാക്ടറിയിൽ സ്‌ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ വെള്ളപ്പൊക്കത്തെ തുട‌ർന്ന് 13 നിർമാണ തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി മരിച്ചു. വടക്കൻ ഹെനാനെ സഹായിക്കാൻ നിരവധി കൗണ്ടികൾ ആയിരക്കണക്കിനു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!