വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സി ബി ഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജൂൺ അവസാനമാണ് ഭീഷണി കത്ത് കിട്ടിയത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നായിരുന്നു കത്തിലെ ഭീഷണി.

തനിക്ക് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ഭീഷണിയുണ്ട്. കെ.കെ. രമക്കും ഭീഷണി കത്ത് വന്നിരിക്കുന്നു. മാഫിയകളെ കൊടി സുനിയും ഷാഫിയുമാണ് നിയന്ത്രിക്കുന്നത്. ഭീഷണിക്കത്ത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. കത്തിലുള്ളത് വടക്കൻ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തിൽ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply