സൗദിയില്‍ അടുത്ത മാസം മുതല്‍ പൊതുസ്ഥലങ്ങളില്‍ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

സൗദിയില്‍ അടുത്ത മാസം മുതല്‍ പൊതുസ്ഥലങ്ങളില്‍ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം

സൗദിയില്‍ അടുത്ത മാസം മുതല്‍ സ്വകാര്യ-പൊതു സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്‌സിന്‍ എടുക്കാത്തവരെ മാളുകള്‍, റെസ്റ്റോറന്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കില്ല.

ഈ സ്ഥലങ്ങളില്‍ പോകുമ്പോള്‍ വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖ ഹാജരാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!