എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കും; സിവില്‍ ഏവിയേഷന്‍ സഹമന്ത്രി

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കും; സിവില്‍ ഏവിയേഷന്‍ സഹമന്ത്രി

പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ  സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വിജയ് കുമാര്‍ സിംങ്.എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും നൂറ് ശതമാനം ഓഹരികളും സംയുക്ത സംരഭമായ എ.ഐ.എസ്.എ.ടിഎസിന്റെ 50 ശതമാനം ഓഹരികളുമാണ് വില്‍ക്കുകയെന്നും മന്ത്രി പറഞ്ഞു.

അതേസമയം എയര്‍ ഇന്ത്യ 60,000 കോടി രൂപ കടത്തിലാണെന്നും ഓഹരി വിറ്റഴിച്ചില്ലെങ്കില്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു.

Leave A Reply
error: Content is protected !!