യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

യുഎഇയില്‍ 1,547 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,519 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന്പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 1,64,110 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,67,080 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,44,753 പേര്‍ രോഗമുക്തരാവുകയും 1,910 പേര്‍ മരണപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!