ടോക്കിയോ 2020: വനിതാ ബീച്ച് വോളിബോൾ താരത്തിന് കോവിഡ്

ടോക്കിയോ 2020: വനിതാ ബീച്ച് വോളിബോൾ താരത്തിന് കോവിഡ്

ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ബീച്ച് വോളിബോൾ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെക് റിപ്ലബിക്ക് ടീമിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ചെക്ക് സംഘത്തിൽ നിന്ന് വൈറസ് ബാധിച്ച മൂന്നാമത്തെ അത്‌ലറ്റ് മാർക്കറ്റ നൗഷ്-സ്ലുക്കോവ ആണ്.

2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ സ്ലുക്കോവ അഞ്ചാം സ്ഥാനത്തെത്തി, ഇപ്പോൾ ലോക റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ്. പുരുഷ ടേബിൾ ടെന്നീസ് കളിക്കാരൻ പവൽ സിരുസെക്, പുരുഷ ബീച്ച് വോളിബോൾ കളിക്കാരൻ ഒന്ദ്രെജ് പെറുസിക് എന്നിവർക്കും പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചെക്ക് സംഘത്തിൽ നിന്ന് ടോക്കിയോയിലേക്ക് പോയ ചാർട്ടർ വിമാനത്തിൽ വന്ന മൂന്ന് പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .

Leave A Reply
error: Content is protected !!