ഒളിമ്പിക്സ്: 38 ആം വയസ്സിൽ സ്വർണം നേടാൻ ഇന്ത്യയുടെ ബോക്സിംഗ് രാജ്ഞി

ഒളിമ്പിക്സ്: 38 ആം വയസ്സിൽ സ്വർണം നേടാൻ ഇന്ത്യയുടെ ബോക്സിംഗ് രാജ്ഞി

ഇന്ത്യയിലെ മണിപ്പൂരിൽ നിന്നുമുള്ള ബോക്സിങ് കായികതാരമാണ് മേരി കോം. ആറ് തവണ ലോക ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോം ഒളിമ്പിക്സിൽ വനിതാവിഭാഗം ബോക്സിങ് ആദ്യമായി 2012ൽ ഉൾപ്പെടുത്തിയപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ഇപ്പോൾ ഇന്ത്യയുടെ ബോക്സിംഗ് രാജ്ഞി മേരി കോം തന്റെ 38 ആം വയസ്സിൽ ഇന്ത്യക്കായി സ്വർണം നേടാൻ ടോക്കിയോയിൽ എത്തി.

2012 ലണ്ടൻ ഗെയിംസിൽ വെങ്കല മെഡൽ നേടി, ആദ്യമായി വനിതാ ബോക്സിംഗിൽ ഇന്ത്യ ഒരു മെഡൽ നേടി. ഇത്തവണയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ യുള്ള താരങ്ങളിൽ ഏറ്റവും മുന്നിൽ ആണ് മേരി കോം. മേരി കോമ 2012ലെ ഒളിമ്പിക്സിൽ ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ച് ക്വാർട്ടറിൽ കടന്നത്. കൂടിയ ഭാരവിഭാഗത്തിൽ ആദ്യമായി മത്സരിക്കേണ്ടിവന്നിട്ടും ആധികാരിക വിജയത്തോടെത്തന്നെയാണ് മേരി ജയിച്ചത്.

സെമിയിൽ തോറ്റെങ്കിലും വെങ്കല മെഡൽ നേടി. ലണ്ടനിൽ ഇന്ത്യയ്ക്ക് നാലാമത്തെ മെഡലാണ് മേരി സമ്മാനിച്ചത്. മൂന്നാമത്തെ വെങ്കലവും. ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ ലഭിക്കുന്നത്. ബ്രിട്ടീഷുകാരി നിക്കോള ആഡംസിലോടാണ് സെമിയിൽ തോറ്റത്. സ്കോർ- 6-11 .

ലോക രണ്ടാം റാങ്കുകാരിയാണ് ആഡംസ്, മാത്രമല്ല നേരത്തെ 54 കിലോഗ്രാം വിഭാഗം ബാന്റംവെയ്റ്റിൽ മത്സരിച്ചശേഷമാണ് ആഡംസ് 51 കിലോഗ്രാം ഫ്ലൈവെയ്റ്റിലേക്ക് മത്സരിച്ചത്. പക്ഷെ, മേരിയാകട്ടെ അഞ്ചുവട്ടം ലോകകിരീടം നേടിയ 48 കിലോയിൽ നിന്ന് 51 കിലോയിലേയ്ക്കാണ് മാറിയാണ് മത്സരിച്ചത്. ആദ്യ റൗണ്ടിൽ തന്നെ 3-1 എന്ന സ്‌കോറിൽ രണ്ട് പോയിന്റ് ലീഡ് ആഡംസ് സ്വന്തമാക്കിയിരുന്നു. 2-1, 3-2, 3-2 എന്നിങ്ങനെയായിരുന്നു തുടർന്നുള്ള റൗണ്ടുകളിലെ അവരുടെ പ്രകടനം.

2019 ൽ ലോക ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ കോമിനെ തോൽപ്പിച്ച തുർക്കി തരാം ബ്യൂസ് നാസ് നിന്ന് കടുത്ത മത്സരം ഇത്തവണയും നേരിടേണ്ടിവരും, എന്നിരുന്നാലും ഇത്തവണ മേരി കോം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 2008 ലെ ബീജിംഗ് ഗെയിംസിൽ ബോക്സിംഗ് വെങ്കല മെഡൽ ജേതാവായ വിജേന്ദർ സിംഗ് കോം വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അറിയിച്ചു. .

Leave A Reply
error: Content is protected !!