കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി

കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി

കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി.കർഷകരല്ല അവരെന്നും കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും അവർ പറഞ്ഞു.കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നു” – മീനാക്ഷി ലേഖി പറഞ്ഞു.

അതേസമയം കാർഷികനിയമങ്ങൾക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരം തുടങ്ങി. ജന്തര്‍മന്തറില്‍ ധര്‍ണ്ണ തുടങ്ങിയ കർഷകർ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തീരും വരെ ഇവിടെ പ്രതിഷേധവുമായി നിലയുറപ്പിക്കും.പൊലീസിന്‍റെ കർശനസുരക്ഷ വലയത്തില്‍ രാവിലെ സിംഘുവിൽ നിന്ന് ജന്തർമന്തറിലേക്ക് പുറപ്പെട്ട സമരക്കാർക്ക് ആദ്യം ഹരിയാന പൊലീസും പിന്നീട് ദില്ലി പൊലീസും അകമ്പടി നൽകി. സിംഘു അതിർത്തി പിന്നിട്ടപ്പോള്‍ സുരക്ഷ കാരണങ്ങൾ കാട്ടി പൊലീസ് വാഹനങ്ങൾ തടഞ്ഞു.

Leave A Reply
error: Content is protected !!