സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ കൗണ്ടി സെലക്ട് ഇലവന് 284 റൺസ് വിജയലക്ഷ്യം

സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ കൗണ്ടി സെലക്ട് ഇലവന് 284 റൺസ് വിജയലക്ഷ്യം

ലണ്ടൻ: ഇന്ത്യക്കെതിരായ ത്രിദിന പരിശീലന മത്സരത്തിൽ കൗണ്ടി സെലക്ട് ഇലവന് 284 റൺസ് വിജയലക്ഷ്യം. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 311 റൺസ് നേടിയപ്പോൾ കൗണ്ടി സെലക്ട് ഇലവൻറെ ഇന്നിങ്‌സ് 220ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ 192/3 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൗണ്ടി സെലക്ട് ഇലവന് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് പോകാതെ 17 റൺസ് നേടിയിട്ടുണ്ട്. ഇനി അവർക്ക് 267 റൺസ് കൂടി വേണം.

രണ്ടാം ഇന്നിങ്സിലും ഇന്ത്യക്ക് വേണ്ടി ജഡേജ അർധശതകം നേടി. മയാംഗ് (47) പുജാര (38) വിഹാരി (43) റൺസും നേടി. ഒന്നാം ഇന്നിങ്സിൽ ഹസീബ് ഹമീദിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ആണ് കൗണ്ടി സെലക്ട് ഇലവനെ 200 കടത്തിയത്.

Leave A Reply
error: Content is protected !!