വിദ്യാര്‍ത്ഥികള്‍ക്ക് വിജയാമൃതം പദ്ധതി പ്രകാരം സാമ്പത്തിക സഹായം

വിദ്യാര്‍ത്ഥികള്‍ക്ക് വിജയാമൃതം പദ്ധതി പ്രകാരം സാമ്പത്തിക സഹായം

തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന 40 ശതമാനവും അതില്‍ കൂടുതലും ഭിന്നശേഷിത്വമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിജയാമൃതം പദ്ധതി പ്രകാരം സാമ്പത്തിക സഹായം അനുവദിക്കും. ഡിഗ്രി/തത്തുല്ല്യ കോഴ്‌സുകള്‍ (ആര്‍ട്ട് വിഷയങ്ങളില്‍ 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും നേടിയവര്‍ക്കും) പിജി/ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് സാമ്പത്തിക സഹായം അനുവദിക്കുക. അര്‍ഹരായവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം 2021 ആഗസ്റ്റ് 31ന് അകം തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചെമ്പുകാവ് തൃശൂര്‍ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0487-2321702

Leave A Reply