മഹാരാഷ്‌ട്രയിൽ കനത്ത മഴ; ഗതാഗതം താറുമാറായി

മഹാരാഷ്‌ട്രയിൽ കനത്ത മഴ; ഗതാഗതം താറുമാറായി

മഹാരാഷ്‌ട്രയിൽ കനത്ത മഴ തുടരുന്നു. ഇതോടെട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. മഹാരാഷ്‌ട്രയിൽ വിവധ ജില്ലയിലുണ്ടായ കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടേയും എൻഡിആർഎഫിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പലയിടങ്ങളിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ രത്‌നഗിരി ജില്ലയിലേയും റെയ്ഗാഡ് ജില്ലയിലേയും വിവിധ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. തീരദേശവാസികളെ സുരക്ഷിതമായ ഇടത്തേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!