ഒളിമ്ബിക്സ് ഫുട്‌ബോൾ: അര്‍ജന്റീനയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അട്ടിമറി ജയം

ഒളിമ്ബിക്സ് ഫുട്‌ബോൾ: അര്‍ജന്റീനയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അട്ടിമറി ജയം

അര്‍ജന്റീനയ്ക്ക് ഒളിമ്ബിക്സ് ഫുട്‌ബോളില്‍ തോല്‍വി. ഓസ്‌ട്രേലിയ ആണ് അട്ടിമറി ജയം സ്വന്തമാക്കിയത്. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തിയത്. ആദ്യ പകുതിയിൽ പതിനാലാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. വെയില്‍സ് ആണ് ആദ്യ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിയിൽ ആര്‍ജന്റീനായുടെ ലെഫ്റ്റ് ബാക്ക് ഫ്രാന്‍സിസ്കോ ഓര്‍ടെഗ ചുവപ്പ് കാർഡ് കണ്ട പുറത്താവുകയും ചെയ്തു. ഇത് ടീമിനെ വലിയ രീതിയിൽ ബാധിച്ചു. രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയ എമ്ബതാം മിനുട്ടില്‍ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി.

Leave A Reply
error: Content is protected !!