പെഗാസസ്; ദലൈലാമയുടെ ഉപദേശകരുടെ ഫോണുകളും ചോർന്നു

പെഗാസസ്; ദലൈലാമയുടെ ഉപദേശകരുടെ ഫോണുകളും ചോർന്നു

ആത്മീയ നേതാവായ ദലൈലാമയുടെ ഉപദേശകരുടെയും, സഹായികളുടെയും ഫോണുകൾ ചാര സോഫ്റ്റ്വെയറായ പെഗാസസിലൂടെ ചോര്‍ത്തിയതായി റിപ്പോർട്ട്.ടെംപ സെറിംഗ് അടക്കമുള്ള മുതിര്‍ന്ന ഉപദേശകര്‍, സഹായികളും വിശ്വസ്തരുമായ ടെന്‍സിംഗ് ടക്ല്ഹ, ചിമി റിഗ് സണ്‍ എന്നിവരടക്കം ദലൈലാമയുടെ വലയത്തിലുള്ള ഒരു കൂട്ടം ആളുകളുടെ ഫോണുകള്‍ ചോര്‍ന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമനാണ് റിപ്പോർട്ട് ചെയ്തു.

അമേരിക്കന്‍ മുന്‍ പ്രസിഡന്‍ര് ബരാക്ക് ഒബാമയുമായി ദലൈലാമ 2017ല്‍  കൂടിക്കാഴ്ച നടത്തിയതിന് തൊട്ട് മുന്‍പും ശേഷവുമായിരുന്നു ഫോണുകള്‍ ചോര്‍ന്നത്.  ദോക്ലാം പ്രതിസന്ധിക്ക് പിന്നാലെ ചൈനയുമായുള്ള ബന്ധം ഇന്ത്യ പുനസ്ഥാപിച്ചുവരുന്നതിനിടെയാണ് ഫോണുകള്‍ ചോര്‍ന്നിരിക്കുന്നത്.

Leave A Reply