സൗദിയിൽ വാഹനാപകടം: 9 മരണം

സൗദിയിൽ വാഹനാപകടം: 9 മരണം

സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 8 പേർ അടക്കം 9 മരണം. രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 8 പേരും,കാറുമായി കൂട്ടിയിടിച്ച വാഹനമോടിച്ചിരുന്നയാളുമാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. പെരുന്നാളിന് ബന്ധുവീട്ടിൽ സന്ദർശനം നടത്തി വരികയായിരുന്നു കുടുംബം. എല്ലാവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വാഹനങ്ങൾ പൂർണമായും തകർന്നിട്ടുണ്ട്. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Leave A Reply
error: Content is protected !!