കനത്ത മഴ; കൊങ്കൺ മേഖലയിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം

കനത്ത മഴ; കൊങ്കൺ മേഖലയിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു. കൊങ്കൺ മേഖലയിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകിയിരിക്കുകയാണ്. കൊങ്കൺ റെയിൽ‌വേ റൂട്ടിലോടുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ‌ റദ്ദാക്കി.

ഇതോടെ കൊങ്കൺ റെയിൽവേ റൂട്ടിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് മുംബൈ -ഗോവ ഹൈവേ അടച്ചിട്ടുണ്ട്. ചിപ്ലൂണിൽ പ്രാദേശിക മാർക്കറ്റ്, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

Leave A Reply