മലയാള ചിത്രം ബ്ലാസ്റ്റേഴ്‍സ്: ആദ്യ പോസ്റ്റർ പുറത്തിറങ്ങി

മലയാള ചിത്രം ബ്ലാസ്റ്റേഴ്‍സ്: ആദ്യ പോസ്റ്റർ പുറത്തിറങ്ങി

നന്ദകുമാര്‍ എ പിയും മിഥുൻ ടി ബാബുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്ലാസ്റ്റേഴ്‍സ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ആദ്യ പോസ്റ്റർ പുറത്തിറക്കിയത്. അജു വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ സലീം കുമാർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സിനിമയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. അപ്പാനി ശരത് ആണ് മറ്റൊരു കഥാപാത്രമാകുന്നത്. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് നന്ദകുമാര്‍ എ പി തന്നെയാണ് . 4 മ്യൂസിക്സ് ആണ് സംഗീതം ഒരുക്കുന്നത്. . ചിത്രം നിര്‍മിക്കുന്നത് മിഥുൻ ടി ബാബുവാണ്.

Leave A Reply
error: Content is protected !!